Sunday, September 12, 2010
നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍; നമുക്ക് അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കാം
Saturday, August 14, 2010
തിരു കൊച്ചിയും ഇതര സര്‍വീസുകളും - എന്തിനീ തിടുക്കം
Monday, July 26, 2010
നികുതി പിരിവിന്റെ തലവും സാമൂഹികനീതിയും
Sunday, July 25, 2010
യു ഐ ഡി നമുക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതെന്തുകൊണ്ട്
ഇത് യു ഐ ഡി ചര്‍ച്ചകളുടെ കാലമാണ്. സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എങ്ങനെ അതിലെ വലിയ പങ്കുകള്‍ക്കുള്ള ലേലത്തില്‍ വിജയിക്കാം എന്ന് ചിന്തിക്കുന്നു. ചില മാസികകള്‍ യു ഐ ഡി എങ്ങനെ ഒരു ശരാശരി ഇന്ത്യന്‍ പൌരന്റെ ജീവിതത്തെ മാറ്റിമറിക്കും എന്ന് പരിശോധിക്കുന്നു (സ്വപ്‌നങ്ങള്‍ കാണുന്നു). ഇവയിലൊന്നും പെടാത്ത മറ്റു ചിലര്‍ എന്തുകൊണ്ട് യു ഐ ഡി ആവശ്യമില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇവരെ വികസനവിരോധികള്‍ അറുപിന്തിരിപ്പന്മാര്‍ എന്നൊക്കെ പലരും ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നുണ്ട്. ബൂലോകത്തില്‍ എന്തുകൊണ്ടോ ഈ വിഷയം അധികം ചര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ട് യു ഐ ഡി വേണം എന്ന നിലക്കുള്ള വാദങ്ങള്‍ അനവധിയാണ്. യു ഐ ഡി കൊണ്ടുള്ള ഉപയോഗം വളരെ എളുപ്പത്തില്‍ നമുക്ക് മനസ്സിലാക്കുകയും ചെയ്യാം - പല വികസിത രാജ്യങ്ങളിലും ഉള്ള ഒരു സംവിധാനം ആണെല്ലോ ഇത്. വികസിത ഇന്ത്യ എന്ന സ്വപ്നം എല്ലാ ഇന്ത്യക്കാരന്റെയും (യു ഐ ഡി യെ എതിര്‍ക്കുന്നവരും അല്ലാത്തവരും ഉള്പ്പടെയുള്ളവരില്‍) മനസ്സില്‍ ഉണ്ട് എന്നാണു എന്റെ നിഗമനം. ലേബലിംഗ് (പിന്തിരിപ്പന്മാര്‍, വികസനവിരോധികള്‍ എന്നിങ്ങനെയുള്ള) ഇല്ലാതെ നമ്മള്‍ യു ഐ ഡിയെ എതിര്‍ക്കുന്നവരുടെ വാദം കേള്‍ക്കാന്‍ തയ്യാറാവണം. ഒരു കടുത്ത യു ഐ ഡി ആരാധകനായിരുന്ന ഞാന്‍ ഈ സംരംഭത്തിനോട് അധികം ആഭിമുഖ്യം പുലര്‍ത്താത്ത ഒരാളായി മാറിയത് അങ്ങനെയുള്ള ഒരു വിലയിരുത്തലിന്റെയും ചര്‍ച്ചയുടെയും ഫലമായിട്ടാണ്. യു ഐ ഡി വേണം എന്ന പക്ഷക്കാരുടെ സാധാരണ ചോദ്യങ്ങള്‍ക്കുള്ള മികച്ച യു ഐ ഡി വിരുദ്ധ ഉത്തരങ്ങള്‍ (ചോദ്യങ്ങള്‍ സഹിതം) നിരത്താന്‍ ഒരു എളിയ ശ്രമം നടത്തുകയാണ് ഇവിടെ.
ചോദ്യം: യു ഐ ഡി കൊണ്ട് ഗുണങ്ങള്‍ ഇല്ല എന്നാണോ നിങ്ങള്‍ പറയുന്നത്? അനവധി വിദേശ രാജ്യങ്ങള്‍ മണ്ടത്തരം കാണിച്ചു എന്നാണോ?
ഉത്തരം: ഒരിക്കലും അല്ല. യു ഐ ഡി എന്നത് കൊണ്ട് അനവധി ഗുണങ്ങള്‍ ഉണ്ട് എന്നുള്ളത് പൂര്‍ണമായും അംഗീകരിക്കുന്നു. പക്ഷേ, മുന്‍ഗണന ക്രമത്തില്‍ ആണ് പ്രശ്നം. മുപ്പതു ശതമാനം ആളുകള്‍ വിശന്നു ഉറങ്ങാന്‍ കിടക്കുന്ന ഈ രാജ്യത്തില്‍ ഇതിലും എത്രെയോ അധികം വലിയ പ്രശ്നങ്ങളില്ലേ? ഒരു സര്‍ക്കാരിനും ഏറ്റവും കൂടുതല്‍ മുന്‍ഗണന ഉള്ള കാര്യം മാത്രം ചെയ്തു മുന്നോട്ടു പോകാനാവില്ല എന്നും അംഗീകരിക്കുന്നു. പക്ഷേ, ഈ യു ഐ ഡി ഒരു പക്ഷെ, മുന്‍ഗണന ക്രമത്തില്‍ ആദ്യത്തെ ആയിരം കാര്യങ്ങളില്‍ പോലും വരുന്നില്ല എന്നതാണ് പ്രശ്നം. യു ഐ ഡി ക്ക് ചിലവാക്കാനുള്ള ഭീമമായ തുക കൊണ്ട് ഇതിലും പ്രാധാന്യമുള്ള പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാം. (ഒരു മികച്ച ഉദാഹരണം യു ഐ ഡി യുടെ പത്തിലൊന്നോ മാത്രം ചെലവ് വന്ന തൊഴിലുറപ്പ് പദ്ധതി തന്നെയാണ്).
ചോദ്യം: യു ഐ ഡി കൊണ്ട് ദരിദ്രനും ഗുണമില്ലേ? പൊതുവിതരണ സമ്പ്രദായത്തില്‍ കാതലായ മാറ്റം സൃഷ്ടിക്കാന്‍ യു ഐ ഡി കൊണ്ട് സാധിക്കില്ലേ?
ഉത്തരം: പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ് ഒരു യു ഐ ഡി തന്നെയാണ്. പൊതു വിതരണ സമ്പ്രദായം മാത്രം കണക്കിലെടുത്താല്‍ റേഷന്‍ കാര്‍ഡ് കൊണ്ട് പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് കാര്യമാണ് യു ഐ ഡി കൊണ്ട് പരിഹരിക്കാന്‍ സാധിക്കുക? യു ഐ ഡി ബയോ മെട്രിക് സംവിധാനമുള്ളതിനാല്‍ തിരിച്ചറിയല്‍ എളുപ്പമാകും എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. കാരണം ആയിരക്കണക്കിന് റേഷന്‍ കടകളില്‍ ബയോ മെട്രിക് സംവിധാനം സ്ഥാപിക്കുക എന്നത് ഒട്ടും പ്രായോഗികം അല്ല എന്നത് തന്നെ. ഫോട്ടോ ഐ ഡി കാര്‍ഡ് ചെയ്യുന്ന ഉപയോഗം മാത്രമേ യു ഐ ഡി കൊണ്ട് പൊതുവിതരണ സമ്പ്രദായത്തില്‍ ഉണ്ടാവുന്നുള്ളൂ. റേഷന്‍ കാര്‍ഡില്‍ ഒരു ഫോട്ടോ കൂടെ പതിപ്പിച്ചാല്‍ അതിനും പരിഹാരമായി.
ചോദ്യം: പൊതുവിതരണ സമ്പ്രദായത്തില്‍ വ്യാപകമായ തട്ടിപ്പുകള്‍ നടക്കുന്നില്ലേ? ഒരാള്‍ക്ക് രണ്ടു റേഷന്‍ കാര്‍ഡ് ഉണ്ടാവുക എന്നതൊക്കെ സര്‍വസാധാരണമല്ലേ? ബയോ മെട്രിക് സംവിധാനം ഉള്ളതുകൊണ്ട് രണ്ടാമത്തെ കാര്‍ഡ് എടുക്കാന്‍ പോവുന്ന ആള്‍ പിടിക്കപ്പെടും. അങ്ങനെ വരുമ്പോള്‍ ഇതിലെ വ്യാപക ക്രമക്കേടുകള്‍ കുറക്കാന്‍ സാധിക്കും എന്നത് സാമാന്യ ബുദ്ധിയില്‍ മനസ്സിലാക്കാവുന്നതല്ലേയുള്ളൂ?
ഉത്തരം: ശരിയാണ്, ഒരാള്‍ക്ക് രണ്ടു റേഷന്‍ കാര്‍ഡ് ഉണ്ടാവുക എന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഫലപ്രദമായി സാധിക്കും, യു ഐ ഡി യുടെ സഹായത്തോടെ. (ഒരു പരിധി വരെ എന്ന് പറഞ്ഞത്, ബയോ മെട്രിക് സംവിധാനങ്ങള്‍ ഒരിക്കലും നൂറു ശതമാനം കുറ്റരഹിതമല്ല എന്നതുകൊണ്ടാണ്). ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേട് നടക്കുന്നത് ബി പി എല്‍ ആനുകൂല്യങ്ങളിലാണ് എന്നാണ് മനസ്സിലാക്കേണ്ടത് (എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള വിലയിരുതലാണിത്). ബി പി എല്‍ വിഭാഗങ്ങള്‍ക്കാണ് വലിയ ആനുകൂല്യങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിക്കുന്നത്. ഒരാള്‍ക്ക് രണ്ടു ബി പി എല്‍ കാര്‍ഡ് എന്ന പ്രതിഭാസം ഒഴിവാക്കാന്‍ യു ഐ ഡി യിലൂടെ സാധിക്കും - തീര്‍ച്ച. പക്ഷെ, ഒരാള്‍ക്ക് രണ്ടു ബി പി എല്‍ കാര്‍ഡ് ഇപ്പെഴത്തെ സംവിധാനത്തില്‍ ലഭിക്കാന്‍ സാധ്യത വളരെ കുറവാണ് എന്നതാണ് സാരം. രണ്ടു റേഷന്‍ കാര്‍ഡ് ലഭിച്ചേക്കാം - പക്ഷേ, ബി പി എല്‍ സര്‍വേ എന്ന സംഗതി കുറ്റമറ്റതാണെങ്കില്‍ രണ്ടു ബി പി എല്‍ കാര്‍ഡിനുള്ള സാധ്യത തീരെ കുറവാണ്. ബി പി എല്‍ സര്‍വേ കുറച്ചുകൂടി ഫലപ്രദം ആക്കുകയാണെന്കില്‍ ഒരാള്‍ക്ക് ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു വ്യക്തികള്‍ ആയിക്കാണിച്ചു രണ്ടു ബി പി എല്‍ കാര്‍ഡ് കരസ്ഥമാക്കുക എന്നത് ഒഴിവാക്കാന്‍ സാധിക്കും. പിന്നെ, രണ്ടു എ പി എല്‍ കാര്‍ഡുകള്‍ നേടാന്‍ ശ്രമിക്കുന്നവരുടെ കാര്യം. എ പി എല്‍ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കുറവാകയാല്‍, അങ്ങനെയുള്ള ക്രമക്കേടുകള്‍ കുറവായിരിക്കണം എന്ന് വേണം കരുതാന്‍. അത് വളരെ കൂടുതല്‍ ആണെങ്കില്‍ എന്തെങ്കിലും ബയോ മെട്രിക് സംവിധാനം റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെ?
ചോദ്യം: ദരിദ്രരുടെ ഇടയില്‍ മാത്രമല്ല ക്രമക്കേട്. ഇടത്തരക്കാര്‍ രണ്ടു വായ്പ വ്യത്യസ്ത തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചു എടുക്കുന്നില്ലെ?
ഉത്തരം: ഉണ്ടാവാം. പക്ഷേ, വലിയ വായ്പകള്‍ക്ക് പാന്‍ നമ്പര്‍ നിര്‍ബന്ധം ആണ്. വലിയ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ഒരു യു ഐ ഡി തന്നെയാണ് പാന്‍ കാര്‍ഡ്. രണ്ടു പാന്‍ കാര്‍ഡ് ഒരാള്‍ക്ക് ഉണ്ടാവുക എന്നത് വളരെ വലിയ ഒരു കുറ്റമാണ് താനും. പാന്‍ കാര്‍ഡിലൂടെ പരിഹരിക്കാന്‍ സാധിക്കാത്ത എന്ത് പ്രശ്നമാണ് യു ഐ ഡി യിലൂടെ പരിഹരിക്കാന്‍ സാധിക്കുക.
ചോദ്യം: പൊതുവിതരണ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതിനുള്ള ഐ ഡി മെച്ചപ്പെടുത്തുക എന്ന് പരിഹാരം പറയുക. വായ്പ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാന്‍ കാര്‍ഡ് നന്നാക്കുക എന്ന് പരിഹാരം പറയുക. ഇതിനെല്ലാം പകരം ഒരൊറ്റ ഐ ഡി എന്നതാണ് യു ഐ ഡി കൊണ്ടുദ്ദേശിക്കുന്നത്. എന്തുകൊണ്ട് ഓരോന്നിനെ പ്രത്യേകം കുറ്റമറ്റതാക്കുന്നത് സ്വീകാര്യമാവുകയും, എല്ലാം കൂടി ഒന്നിച്ചു കുറ്റമറ്റതാക്കുന്നത് സ്വീകാര്യം അല്ലാതാവുകയും ചെയ്യുന്നു?
ഉത്തരം: നിലവിലുള്ള രണ്ടു സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പകരം മറ്റൊരു ബൃഹത്തായ സംവിധാനം (കുറെയധികം കാശ് ചെലവ് വരുന്ന) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ - അങ്ങനെ ഉദ്ദേശിക്കുന്നവരല്ലേ, അതിനുള്ള ന്യായീകരണവും പറയേണ്ടത്? രണ്ടു സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍, മറ്റു നൂറു കാര്യങ്ങള്‍ക്ക് കൂടി നിര്‍ബന്ധമാക്കുന്ന ഒരു കാര്‍ഡ് എന്തിനാണ്? യു ഐ ഡി ഒരു കാര്‍ഡ് അല്ല, ഒരു സംഖ്യ മാത്രം ആണ് എന്നാണു നന്ദന്‍ നിലെകാനി ഇപ്പോള്‍ പറയുന്നത് - അപ്പോള്‍, റേഷന്‍ കാര്‍ഡ് കൊണ്ട് സാധ്യമാകുന്ന തിരിച്ചറിയല്‍ പ്രക്രിയ നേരാം വണ്ണം നടക്കണം എങ്കില്‍ അതിനു ഒരു റേഷന്‍ കാര്‍ഡ് തന്നെ വേണം. അത് റേഷന്‍ നമ്പറിനു പകരം യു ഐ ഡി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്‍ഡ് ആയിരിക്കാം എന്ന് മാത്രം. പിന്നെ, പാന്‍ നമ്പറിനു പകരക്കാരനായി യു ഐ ഡി ക്ക് മാറാന്‍ സാധിക്കും, ശരിയാണ് - അതില്പരം യു ഐ ഡി ക്ക് സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ കൂടുതലായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കാന്‍ എളുപ്പമല്ലേ. മറ്റു നൂറു കാര്യങ്ങള്‍ക്കും കൂടി ഒരേ ഐ ഡി ഉപയോഗിക്കാന്‍ സാധിക്കും എന്നത് നല്ല കാര്യം തന്നെ - പക്ഷേ, അങ്ങനെ ഒരു സംരംഭത്തിന് വേണ്ട ചിലവുകള്‍ ന്യായീകരിക്കപ്പെടുന്നുണ്ടോ എന്നതാണ് വിഷയം.
ചോദ്യം: യു ഐ ഡി കാരണം ഒരാളുടെ സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് പറയുന്നത് അടിസ്ഥാന രഹിതം അല്ലെ? ഒരു പൌരന്റെ എല്ലാ വിവരവും സര്‍ക്കാര്‍ അറിഞ്ഞിരിക്കുന്നതില്‍ എന്താണ് കുഴപ്പം. ഓരോ രേഖക്കായി അപേക്ഷിക്കുമ്പോഴും നമ്മള്‍ എല്ലാ വിവരങ്ങളും സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്തരല്ലേ? അതെല്ലാം കൂടി എകീകരിക്കുന്നു എന്നത് എങ്ങനെയാണ് പ്രശ്നത്തിന് കാരണം ആകുന്നത്?
ഉത്തരം: സര്‍ക്കാര്‍ എന്ന് പറയുന്നത് ഒരു പ്രസ്ഥാനമാണ് - സര്‍ക്കാരിന് ഒരു വിവരം ലഭ്യമാണ് എന്നത് കൊണ്ട് അര്‍ത്ഥമാകുന്നത് സര്‍ക്കാര്‍ ജീവനക്കാരില്‍ പലര്‍ക്കും അത് ലഭ്യമാകുന്നു എന്നാണ്. ഉദാഹരണത്തിന്, ഒരാള്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കുന്നു എന്ന് കരുതുക. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നയാള്‍ക്ക് ആ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അറിയേണ്ട ഒരു കാര്യവുമില്ല. പക്ഷേ, ഡ്രൈവിംഗ് ലൈസെന്‍സ് അപേക്ഷ സംവിധാനത്തില്‍ യു ഐ ഡി നടപ്പിലാക്കുന്നതിലൂടെ എല്ലാ വിവരങ്ങളും ലൈസെന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥനില്‍ എത്തിപ്പെടുകയാണ്. അത് അയാള്‍ പരിശോധിക്കരുത് എന്ന് നമുക്ക് വാദിക്കാം - പരിശോധിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താം. പക്ഷേ, സര്‍ക്കാരിന് ലഭ്യമാകുന്നു എന്ന നിലക്ക് അത് ഡ്രൈവിംഗ് ലൈസെന്‍സ് നല്കുന്നയാള്‍ക്കും ലഭ്യമാകണം എന്ന വാദം ഉണ്ടായേക്കാം. നമ്മുടെ എല്ലാ ഏകീകൃത വിവരവും സര്‍ക്കാരിന് ലഭ്യമാകുന്നു എന്നതിലൂടെ ഈ ഉദ്യോഗസ്ഥനും ലഭ്യമാകുന്നു എന്ന് തന്നെയാണ് വസ്തുത. അത് അയാള്‍ക്ക് കിട്ടാന്‍ ചില നിബന്ധനകള്‍ സര്‍ക്കാര്‍ വെച്ചേക്കാം - പക്ഷേ, അത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഈ ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ആ ഉദ്യോഗസ്ഥന്‍ ഒരു പക്ഷേ, അപേക്ഷകന്റെ സാമ്പത്തിക നിലവാരത്തിനനുസരിച്ചു കൈക്കൂലി ചോദിച്ചേക്കാം. സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ മാത്രമാണോ എന്നറിയില്ല, “നീട് ടു നോ” എന്നൊരു പ്രയോഗം ഉണ്ട്; ഒരാള്‍ക്ക് അറിയാന്‍ ആവശ്യമുള്ളത് മാത്രം അറിഞ്ഞാല്‍ മതി എന്ന് ചുരുക്കം. ഡ്രൈവിംഗ് ലൈസെന്‍സ് ഉദാഹരണത്തില്‍, ഈ “നീട് ടു നോ” പ്രകാരം, ആ ഉദ്യോഗസ്തന്‍ അറിയേണ്ടത്/വിലയിരുത്തേണ്ടത് വണ്ടി ഓടിക്കാനുള്ള അപേക്ഷകന്റെ കെല്പ് മാത്രമാണ്. പക്ഷേ, ചില കാര്യങ്ങളില്‍ കൂടുതല്‍ അറിയേണ്ടിവരും; ഉദാഹരണത്തിന് പാസ്പോര്‍ട്ട് അപേക്ഷയുടെ സമയത്ത് ഒരുവിധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടിവരും. അത് പാസ്പോര്‍ട്ട് അപേക്ഷയുടെ കാര്യത്തില്‍ മാത്രം മതി - ഒരു പ്രക്രിയയില്‍ എല്ലാ വിവരങ്ങളും പരിശോധിക്കെണ്ടിവരുന്നുണ്ട് എന്നത് എല്ലാ പ്രക്രിയകള്‍ക്കും ആ വിവരം ലഭ്യമാക്കുന്നതിനെ സാധൂകരിക്കുന്നില്ല.
ചോദ്യം: യു ഐ ഡി ഒരിക്കലും അടിച്ചേല്‍പ്പിക്കില്ല എന്ന് നന്ദന്‍ തന്നെ പറയുന്നുന്ടെല്ലോ. യു ഐ ഡി യില്‍ പങ്കാളിയാവണോ വേണ്ടയോ എന്നത് ഒരു പൌരന് തീരുമാനിക്കാവുന്ന കാര്യമാണ് എങ്കില്‍ ഇതിനെ എതിര്‍ക്കുന്നതെന്തിന്? താല്പര്യമില്ലാത്തവര്‍ക്ക് മാറി നില്‍ക്കാം
ഉത്തരം: ഒരാള്‍ യു ഐ ഡി യില്‍ പങ്കെടുക്കുന്നില്ല എന്ന് കരുതുക. താഴെ പറയുന്ന രണ്ടില്‍ ഒന്ന് സംഭവിക്കാം.
൧. അയാള്‍ക്ക് ഒരു ദോഷവും ഇല്ല. എല്ലാ പ്രക്രിയകളും കാര്യങ്ങളും (അതെ വേഗതയില്‍) യു ഐ ഡി ഉള്ളവരെപ്പോലെ തന്നെ അയാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നു.
ഇങ്ങനെ ആണ് കാര്യമെന്കില്‍ എന്തിനു ഒരു പൌരന് യു ഐ ഡി എടുക്കണം? ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍ യു ഐ ഡി പദ്ധതി അമ്പേ പാളിപ്പോവുകയില്ലേ. ഒരു പൌരന്റെ ഒരു സ്വാഭാവിക ചോദ്യം ഇതായിരിക്കാം, “എന്റെ പക്കല്‍ ഒരു റേഷന്‍ കാര്‍ഡ് ഉണ്ട്, ഒരു വോട്ടര്‍ കാര്‍ഡ് ഉണ്ട്. ഇതിനെയെല്ലാം ഏകീകരിച്ചു ഒരു യു ഐ ഡി എടുക്കുന്നത് കൊണ്ട് എനിക്കെന്തു പ്രയോജനം?”. പാസ്പോര്‍ട്ട് അപേക്ഷയുടെ സമയത്ത് നടക്കുന്നത് പോലെയുള്ള ഒരു വിശാലമായ പരിശോധന യു ഐ ഡി അപേക്ഷയുടെ സമയത്ത് നടക്കുന്നുണ്ട് എങ്കില്‍, യു ഐ ഡി അപേക്ഷയുടെ വില സ്വാഭാവികമായി കൂടും. (അപ്പോള്‍ പിന്നെ ആളുകള്‍ പങ്കെടുക്കാനുള്ള സാധ്യത പിന്നെയും കുറയുകയാണ്). കൂടുന്നില്ല എന്നുണ്ടെങ്കില്‍ ആ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നു എന്നര്‍ത്ഥം (എപ്പോഴെന്കിലും ആ യു ഐ ഡി അപേക്ഷകന്‍ പസ്സ്പോര്‍തിനു അപേക്ഷിക്കും അന്ന് എന്താണുറപ്പ്? അപേക്ഷിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവ് വെറുതെ കൂടുന്നു എന്ന് സാരം). ചുരുക്കത്തില്‍ ഒരു പൌരന് യു ഐ ഡി ലഭിച്ചാല്‍ കൂടുതലായി ഒരു ഗുണവുമില്ല എന്ന സാഹചര്യത്തില്‍, വലിയ തോതില്‍ ഈ യു ഐ ഡി യില്‍ പങ്കാളിത്തം ഉണ്ടാവുക സ്വാഭാവികമല്ല.
അടിക്കുറുപ്പ്: ഇങ്ങനെ പറയുമ്പോഴും പുതിയ അപേക്ഷകര്‍ യു ഐ ഡി യില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഒരാള്‍ക്ക് അടുത്തിടെ പതിനെട്ടു വയസ്സ് കഴിഞ്ഞെന്നു കരുതുക. അയാള്‍ വോട്ടര്‍ ഐ ഡി കാര്‍ഡിന് അപേക്ഷിക്കുന്നതിന് പകരം യു ഐ ഡി ക്ക് അപേക്ഷിച്ചേക്കാം, കാരണം യു ഐ ഡി കൊണ്ട് അയാള്‍ക്ക് വോട്ടര്‍ ഐ ഡി കൊണ്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഗുണമുണ്ടായേക്കാം എന്നതുകൊണ്ട് തന്നെ. അതുകൊണ്ട്, പങ്കെടുക്കുക എന്നത് നിര്‍ബന്ധമല്ലെന്കില്‍ പോലും യു ഐ ഡി ക്ക് ചില ഉപഭോക്താക്കള്‍ ഉണ്ടായേക്കാം.
൨. അയാള്‍ക്ക് യു ഐ ഡി ക്കാരെ അപേക്ഷിച്ചു കൂടുതല്‍ സമയം ഓരോ കാര്യത്തിനും ചിലവാക്കേണ്ടി വരുന്നു. ഉദാഹരണത്തിന്, ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ യു ഐ ഡി ഇല്ലാത്തതു മൂലം അയാള്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നു എന്ന് കരുതുക.
ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടു യു ഐ ഡി നിര്‍ബന്ധമല്ല എന്ന് പറയുന്നത്, ഒരു തരം വിവേചനമല്ലേ? അങ്ങനെ എങ്കില്‍ “യു ഐ ഡി എടുത്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുഷ്കരമായിരിക്കും” എന്നതല്ലേ അത് നല്‍കുന്ന സന്ദേശം? യു ഐ ഡി നിര്‍ബന്ധമാക്കലും “ഉണ്ടെങ്കില്‍ നന്നായിരിക്കും” എന്ന് പറയുന്നതും തമ്മില്‍ ഒരു അന്തരമുണ്ട് - പക്ഷേ, രണ്ടിന്റെയും ധ്വനി തമ്മില്‍ വലിയ സമാനതയുണ്ട്.
Thursday, July 22, 2010
സംഘടനാ സംവിധാനങ്ങളും അവയുടെ പരിമിതികളും
- സംഘടന ഇല്ലായ്മ: ഇത് ഒരു എക്സ്ട്രീം ആണ്. സംഘടനയില്ലെന്കില്‍ ചൂഷണം ഉണ്ടാകും എന്നത് നമ്മളോട് ആരും പറഞ്ഞു തരേണ്ടതില്ല. സംഘടനയുടെ അഭാവം സമൂഹ നന്മയും സൃഷ്ടിക്കണം എന്നില്ല. നമ്മുടെ ഉദാഹരണത്തില്‍, സംഘടന ഇല്ലെങ്കില്‍ ഒരു ചവര്‍ സംസ്കരണ പ്ലാനറ്റ് നിര്‍മിക്കുന്നതിനു പകരം എല്ലാവരും സ്വന്തം ഇഷ്ടാനുസരണം മാലിന്യം തങ്ങളുടെ വീടിനു പുറത്തുള്ള പരിസരത്ത് നിക്ഷേപിച്ചെന്നു വരാം.
- പൂര്‍ണമായി സംഘടന നിയന്ത്രിതമായ സംവിധാനം: ഈ സംവിധാനത്തില്‍ ഉള്ള പ്രശ്നങ്ങളാണ് നമ്മള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്. നമ്മുടെ ഉദാഹരണത്തില്‍, ശാസ്ത്രീയമായ മാലിന്യ സംസ്കരണം നിമിത്തം ഒന്ന് രേണ്ട് പേര്‍ക്ക് കടുത്ത ദുര്‍ഗന്ധം സഹിക്കേണ്ടിവന്നേക്കാം. അതുകൊണ്ട് സമൂഹ നന്മ ഇപ്പോഴും എല്ലാവരുടെയും നന്മ ആയിരിക്കണം എന്നില്ല.
- സംഘടനയിലെ ശക്തര്‍: ഒരു സംഘടനയില്‍ ഉള്പ്പെട്ടിട്ടുള്ളവര്‍ക്ക് എല്ലാവര്ക്കും ഒരേ അഭിപ്രായം ഉണ്ടാവുക എന്നത് വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രം ആയിരിക്കാം. അങ്ങനെ അല്ലാതെയുള്ള അവസരങ്ങളില്‍ ഒരു സംഘടനയുടെ അഭിപ്രായം എന്ന രീതിയില്‍ പുറത്തു വരുന്നത് ഒരുപക്ഷെ അതിലെ ശക്തരുടെ അഭിപ്രായം മാത്രം ആയിരിക്കാം. അത്തരം അഭിപ്രായങ്ങള്‍ സ്ഥാപിത താല്‍പര്യങ്ങളില്‍ ഊന്നിയവ ആകാനും പൊതുവില്‍ ഗുണകരമല്ലാത്തതാകാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ അത് സംഘടനയുടെ കെട്ടുറപ്പിനെ തന്നെ ബാധിച്ചേക്കാം.
- സംഘടന ജനാധിപത്യം: ഓരോ പ്രധാന കാര്യത്തിലും തീരുമാനമെടുക്കുമ്പോള്‍ ആരോഗ്യകരമായ ചര്‍ച്ചകളും അവയില്‍ അംഗങ്ങള്‍ക്ക് വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള സംവിധാനവും ഉണ്ടാവേണ്ടത് അനിവാര്യമാണ്. "തീരുമാനം എടുക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി" എന്നൊക്കെ ഒരു പാര്‍ട്ടി പറയുമ്പോള്‍ ആ സംഘടനയിലെ ദൌര്‍ബല്യമല്ലേ അത് വെളിവാക്കുന്നതെന്ന് ഒരാള്‍ ചിന്തിച്ചാല്‍ അതിനെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ സാധിക്കുമോ. മാത്രമല്ല, എസ് എഫ് ഐ പോലെയൊരു സംഘടന ജനാധിപത്യ രീതിയില്‍ ഒരു തീരുമാനം എടുത്താല്‍ "ജീന്‍സ് ധരിക്കരുത്" എന്നിങ്ങനെയുള്ള തരം നിലപാടുകള്‍ ഒഴിവാക്കാമായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.
- "മൂരാച്ചികളോടുള്ള" പെരുമാറ്റം: കേരളത്തിലെ പല സംഘടന സംവിധാനങ്ങളുടെയും ഒരു പ്രശ്നമാണിത്. ഒരു രസിടെന്റ്സ് അസോസിയേഷന്‍ തുടങ്ങുന്നു എന്നിരിക്കട്ടെ. ഒരാള്‍ അതില്‍ ചേരുന്നില്ല എന്ന് തീരുമാനിക്കുകയാണെങ്കില്‍ അയാളെ ഒറ്റപ്പെടുത്തുന്ന പ്രവണതയുണ്ട് (മൂരാച്ചി എന്നാ വാക്കിന്റെ അര്‍ത്ഥം എനിക്ക് അത്ര നിശ്ചയമില്ല - പക്ഷെ, ആ വാക്കാണ് അങ്ങനെയുള്ളവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച് വരുന്നത്), നമ്മുടെ നാട്ടില്‍. ആ സംഘടനയില്‍ ചേരാന്‍ തല്പര്യമില്ലാത്തവരെ അതില്‍ ചേരുന്നതില്‍ ഉള്ള ഗുണങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും എന്നിട്ടും വഴങ്ങുന്നില്ലെന്കില്‍ നിര്‍ബന്ധിക്കാതിരിക്കുകയും ആണ് ബുദ്ധി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറ്റപ്പെടുത്തല്‍ ഒരിക്കലും ശരിയായ നടപടിയല്ല. സംഘടന എന്ന് പറയുന്നത് തന്നെ സ്വമേധയാ ചേരുന്ന ഒരു സംവിധാനം എന്നാണല്ലോ അര്‍ത്ഥം. വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക.
- സംഘടനകളും തീവ്ര നിലപാടുകളും: തീവ്ര നിലപാടുകള്‍, പ്രത്യേകിച്ചും അത് സംഘടനക്ക് ഉള്ളിലുള്ളവരുടെയോ പുറത്തുള്ളവരുടെയോ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എങ്കില്‍ - അത് അത്യന്തം ആലോചിച്ചു വേണം. സര്‍ക്കാരിനെ നമുക്ക് ഒരു തരത്തില്‍ ഒരു സംഘടന ആയി കാണാം. എപ്പോഴാണ് സര്‍ക്കാര്‍ പൊതുസ്ഥലത്തെ സിഗരറ്റ് വലി നിരോധിക്കേണ്ടത്? അത് അനവധി ആളുകളുടെ (വലിക്കാത്തവരുടെയും) ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് വരുമ്പോള്‍ മാത്രമാണ് അത് ചെയ്യേണ്ടത് എന്നാണു എന്റെ പക്ഷം. ഹന്സ് എന്ന പോലെയുള്ള പുകയില ഉലപ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്ലാതെയുള്ളവരുടെ ആരോഗ്യത്തെ ബാധിക്കാത്ത സംഗതികള്‍ ആയതിനാല്‍ നിരോധിക്കേണ്ട കാര്യമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നതും അത് കൊണ്ട് തന്നെ. കര്‍ണാടകത്തില്‍ ആളുകള്‍ ബീഫ് തിന്നുന്നതിലും തെറ്റൊന്നുമില്ല - അത് നിരോധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കല്‍ ആണ്.
- പൊതു പ്രശ്നങ്ങളും സംഘടനകളും (വേണ്ട മേഘലകളില്‍ സംഘടനാ പ്രവര്‍ത്തനം ഉണ്ടാവുന്നുണ്ടോ?): ഒരു പോതുപ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ സംഘടനയുടെ പങ്കു വളരെ വലുതാണ്. ഒരു ഗ്രാമത്തില്‍ ഒരു വിദ്യാലയം ഇല്ലെന്നു കരുതുക. ഓരോരുത്തരും അത് അവരുടെ വ്യക്തിപരമായ പ്രശ്നം ആയി കാണുകയാണെങ്കില്‍ അവരെല്ലാവരും കുട്ടികളെ ദൂരത്തുള്ള വിദ്യാലയത്തിലേക്ക് അയക്കുമായിരിക്കും (ഇത് തികച്ചും ഒരു സ്വകാര്യ പരിഹാരം ആണ്); അതിനു ചെലവ് കൂടുതല്‍ ആണ്, കുട്ടികള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരികയും ചെയ്യും. അതുകൊണ്ടുതന്നെ അത് കാര്യക്ഷമം അല്ല. ഒരു സംഘടന സംവിധാനത്തിന് കൂടുതല്‍ ആളുകളുടെ പങ്കാളിത്തം ഉള്ളതുകൊണ്ട് ഒരു വിദ്യാലയം ആ ഗ്രാമത്തില്‍ തന്നെ കൊണ്ടുവരാന്‍ സാധിച്ചേക്കും. അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരുമിച്ചു ദൂരെയുള്ള വിദ്യാലയത്തിലേക്ക് യാത്ര ചെയ്യാന്‍ ഒരു സംവിധാനമെന്കിലും കുറഞ്ഞ പക്ഷം നടപ്പിലാക്കാന്‍ സാധിക്കും. പറഞ്ഞു വരുന്നത്, പൊതു പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സംഘടന സംവിധാനങ്ങള്‍ മുന്കൈയ്യേടുക്കേണ്ടത് അനിവാര്യം ആണ് എന്നാണു. അതിനു ആളുകള്‍ തയ്യാറാവണം എന്നതും പ്രധാനമാണ്. മാത്രവുമല്ല, ഒരു പോതുപ്രശ്നതിനു പലരും സ്വകാര്യ പരിഹാരങ്ങള്‍ ആണ് കണ്ടെത്താന്‍ മുതിരുന്നതെന്കില്‍, ഒരു പൊതു പരിഹാരം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യും. "ഒരു പോതുപരിഹാരം അധികൃതര്‍ സൃഷ്ടിച്ചിരുന്നു എങ്കില്‍ ഈ സ്വകാര്യ പരിഹാരം വേണ്ടിവരില്ലായിരുന്നു" എന്ന് പറയുന്നത് ഒരു പോതുപരിഹാരത്തിന് ആക്കം കൂട്ടുന്നില്ല - അതുകൊണ്ട് തന്നെ, അത് തന്നെയാണ് പ്രശ്നവും.
Saturday, July 10, 2010
നമ്മുടെ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കാത്തതെന്തു കൊണ്ട്?
- അധ്യാപകരോടുള്ള അമിതമായ ബഹുമാനം: എങ്ങനെ എന്നറിയില്ല, പലരുടെയും ധാരണ "അധ്യാപകന്‍ പറയുന്നത് ശ്രദ്ധയോടു കേള്‍ക്കുക, ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക" എന്നതാണ് ബഹുമാനം കാണിക്കാനുള്ള ഫോര്‍മുല എന്നാണു. പാശ്ചാത്യ രാജ്യങ്ങളിലെ പല സര്‍വകലാശാലകളിലും "സര്‍" എന്നാ വിളി തന്നെ നിരുല്സാഹപ്പെടുതുന്നു - പാശ്ചാത്യ പ്രവണതകള്‍ അനുകരിക്കണം എന്നല്ല - നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ അവരുടെ ചില ശീലങ്ങള്‍ സഹായിക്കുമെന്കില്‍ അത് ഇവിടെയും നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ്.
- "ഞാന്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നത് മണ്ടത്തരം ആണെങ്കിലോ?": ആരും പറയാതെ തന്നെ നമുക്കറിയാവുന്ന കാര്യമാണിത്. ചില അധ്യാപകര്‍ (ഞാന്‍ പഠിച്ചിരുന്ന ഒരു ഉന്നത കലാലയത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി) "ഇതെന്തൊരു മണ്ടത്തരമാണ് നീ ചോദിക്കുന്നത്" എന്ന് ചോദിച്ചു കുട്ടികളെ നിരുല്സാഹപ്പെടുതുന്നു. ഒരു ക്ലാസ്മുറിയില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത സ്വരം ആണ് കളിയാക്കലിന്റെ സ്വരം. ഇതേ കളിയാക്കല്‍ പലപ്പെഴും വിദ്യാര്‍ത്ഥികള്‍ തമ്മിലും ഉണ്ടാകുന്നു. അതും നിര്‍ഭാഗ്യകരം തന്നെയാണ്.
- "സര്‍ പറഞ്ഞതല്ലേ, അത് ശരിയായിരിക്കും": അധ്യാപകര്‍ മാലാഖമാര്‍ ആണെന്നാണ് പലരുടെയും വിചാരം. "സറിന് നിന്നെക്കാള്‍ വിവരമുണ്ട്" എന്നൊക്കെ നമ്മള്‍, ചെറുപ്പത്തില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാവും. അതൊക്കെ ഈ ചിന്താഗതി വളര്‍ത്തുന്നതില്‍ ഒരു പങ്കു വഹിക്കുന്നുണ്ട്. ശരിയാണ്, അധ്യാപകന് വിദ്യാര്‍ഥികളെക്കാള്‍ വിവരമുണ്ട് - അഥവാ, ഉണ്ടാവണം - അതുകൊണ്ടാനെല്ലോ, അധ്യാപകന്‍ അധ്യാപകന്‍ ആയത്. പക്ഷേ, അധ്യാപകന്‍ മനുഷ്യന്‍ ആണ് - മനുഷ്യര്‍ക്ക് തെറ്റുകള്‍ പറ്റും. അത് ഒരു വിദ്യാര്‍ഥി ചൂണ്ടി കാണിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ഒരുപോലെ ഗുണകരമാണ്.
- "ഞാന്‍ വീട്ടില്‍ച്ചെന്ന് പുസ്തകം നോക്കി പഠിച്ചോളാം": പല എഞ്ചിനീയറിംഗ് കലാലയങ്ങളിലും പലരും വെച്ച് പുലര്‍ത്തുന്ന ഒരു ചിന്ത ആണിത് - "എന്തിനു ക്ലാസ്സില്‍ കേറണം - എനിക്ക് വീട്ടില്‍ ചെന്ന് പഠിച്ചു മാര്‍ക്ക് മേടിക്കാന്‍ അറിയാം". ഒരു ക്ലാസ്സില്‍ ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച നടത്തുമ്പോള്‍ ആണ് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവുക. ചര്‍ച്ചകളിലൂടെയും വ്യത്യസ്ത ചിന്താധാരകളുമായി പരിചയപ്പെടുമ്പോഴും ആണ് പുതിയ ആശയങ്ങള്‍ വളരുന്നത് - അങ്ങനെയാണ് ശാസ്ത്രം വികസിക്കുന്നത്. മാര്‍ക്ക് നേടലില്‍ മാത്രമല്ല കാര്യം എന്നത് നമ്മള്‍ മനസ്സിലാക്കണം.
- നേരമ്പോക്കിനു വരുന്ന അധ്യാപകര്‍: നമ്മുടെ പല കലാലയങ്ങളും (പ്രത്യേകിച്ച് എഞ്ചിനീയറിംഗ് കലാലയങ്ങളില്‍) ഇപ്പോള്‍ വര്‍ധിച്ചു വരുന്ന ഒരു വിഭാഗമാണ് "ഗസ്റ്റ് ലക്ചറര്‍". ഒരു താല്‍കാലിക കോണ്ട്രാക്റ്റ് ആണ് ഇത് എന്നതിനാല്‍ കര്‍ശനമായ ഒരു മേന്മ വിലയിരുത്തല്‍ ഇവരെ നിയമിക്കുമ്പോള്‍ നടക്കുന്നില്ല. അങ്ങനെ കടന്നുകൂടുന്ന പലര്‍ക്കും കലാലയം ഒരു വിശ്രമ കേന്ദ്രമാണ് - പഠനത്തിനും കല്യാണത്തിനും ഇടക്കുള്ള വിശ്രമം ആണ് കൂടുതലും. അങ്ങനെ ഉള്ളവര്‍ നേരമ്പോക്കിനു വന്നതാണ് എന്നത് കൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മടിക്കുന്നു. അങ്ങനെ കാലക്രമേണ അവര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യം ചോദിക്കാനുള്ള പ്രവണതയെ തന്നെ ഇല്ലാതാക്കുന്നു. ഗസ്റ്റ് ലക്ചറര്‍ എല്ലാവരും മോശം ആണെന്നല്ല, റെഗുലര്‍ അധ്യാപകരില്‍ "നേരമ്പോക്ക്" കാര്‍ ഇല്ലെന്നുമല്ല - ഒരു ഉദാഹരണം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്.
Thursday, June 17, 2010
മാധ്യമങ്ങളുടെ വിവിധ വ്യാഖ്യാനങ്ങള്‍
Monday, June 14, 2010
യന്ത്രവല്‍ക്കരണവും തൊഴില്‍ നഷ്ടവും
Saturday, May 09, 2009
Thalappavu & Passenger - Refreshing Films from Debutant Directors


Monday, November 05, 2007
Socially Relevant S&T Projects for College Students of Kerala
At some point of time, we thought that we would take a snapshot of the wiki and make a distributable version of it. Such a version is available here. This is a PDF that we are thinking of distributing to various colleges in Kerala; engineering colleges to start with. I had written up an article on the same with Dr. Achuthsankar and I would rather choose to paste it here instead of re-writing all the stuff again. Hope that you would find the compilation to be of some use. Signing off now.
-----------------------------------------------------------------------------------------------
Socially Relevant Student Projects in Emerging Technologies for Kerala
Introducing a KSSP Initiative for encouraging Student Projects with Societal Benefits
Deepak P & Achuthsankar S Nair
“Engineers use creativity, technology, and scientific knowledge to solve practical problems.” –Wikipedia
Kerala has traditionally been in the forefront of research in India, with the large number of research centers such as RRL, TBGRI, RGCB, CESS, KFRI, KAU, CDS, VSSC, CTCRI, CIFT, NIO etc, some of which were setup during the Achutha Menon era. The tremendous amount of socially relevant innovation in centers in Kerala led to very interesting developments such as developing hybrid verities of crops, high-yielding cattle and so on. But surprisingly, we have not been able to catch up with the progress happening in the other states regarding developing technologies in the modern fields of science and technology such as Information Technologies, Computer Science etc. This is not to belittle the efforts which are on at centers such as C-DIT, CDAC Tvm, IIITMK, OSSICS etc, but the progress has been much slower as compared to the other neighboring states. The recent advancements in Information and Communication technologies have revolutionized the whole world of late, and the flood of opportunities that have been enabled by them can be harnessed to provide more value for our local society to make them world-class in whatever they are doing. The engineering academia in Kerala has not yet ramped up to grab the opportunities to make a difference to Kerala and her people; which is gravely unfortunate. Undergraduate engineering projects are being seen as opportunities to learn the “hot” technologies and build “cool” web-apps rather than contributing a reusable component or technology. This shift of focus has led to a situation wherein innovation at the student-level has become close to non-existent at engineering colleges in Kerala, especially in emerging technology areas such as Computer Science and Information Technology. To address this problem, Kerala Shaasthra Saahithya Parishad has been working on popularizing Socially Relevant Projects among undergraduate engineering students (and is to be broadened to beyond engineering students), and this article is to briefly make explicit the plethora of areas where innovation in computer science and information technology can make a difference to Kerala and her people. The following couple of paragraphs summarize certain ideas compiled as part of the initiative.
Language Computing in Malayalam
The Web is practically shielded from people who know only Malayalam. Although there are websites in various languages including Malayalam, the larger chunk of the web is still inaccessible to the above mentioned class of people. Automatic translation of web pages from English to Malayalam is one way of opening up the web to those said class of people. Further, computing in their own language would be much more preferable to a large chunk of people who are currently constrained to use English. There have been numerous efforts on enabling computing in Malayalam, notable among them being the Kaveri suite and the efforts at C-DIT and CDAC. But, there are areas where student projects could make a difference including
Automatic Machine Translation from English to Malayalam and vice versa
Text-To-Speech system for Malayalam
Voice Recognition System for Malayalam
Optical Character Recognition Software for Malayalam text
Some of the notable efforts to this end include those by C-DIT and OSSICS such as
WebDarshini – Malayalam Web Browser
Aksharavidya – Malayalam Editor
It may be noted that Kerala lags much behind its neighboring states in the development of such technologies. IIIT Hyderabad, Anna University, IIT Bombay, IBM Research etc have been contributing to the development of language technologies in various regional languages and in Hindi by making various frameworks and holding conferences for fostering research in the said area.
Technologies for Kerala and her People
Kerala is unique in many aspects, due to various reasons such as high density of population, high emigration, large forest area, a long coastline etc. All these present unique challenges in the emerging engineering disciplines. Some ideas include things such as the following
CocoPistol: Tender coconut stalls often have no idea of the tenderness of the coconuts until they cut open and until the buyer tastes, some times we get totally un-sweet water, sometimes the tenderness is not there, it is almost mature coconut. Maybe even when they pluck, they are not very clever at identifying the lot which is just ready (or is it that they cheat once in a while). Coco Pistol would be a small hand-held pistol which could be held on the husk and shot, wherein radar like operation in it will find out the ripeness in months and display it as a digit somewhere on the pistol. This could be used before plucking the coconuts, or be provided by the sellers to the customers to choose the nut they want.
Understanding and Predicting “Chakara”: Chakara, the unique phenomenon of fishes coming close to the coastline in Kerala has not been well-studied. Currently ocean researchers depend on costly buoys to monitor ocean parameters. Satellite data is available for certain extent, however not suitable for micro level analysis. Often the costly instruments and metal parts are stolen from buoys placed in the ocean. Another way of data collection is through cruises, whose costs are very high and require human presence in the ocean. The unique challenge would be to utilize a neural network or related mechanisms to take these incomplete data and use it to predict Chakara. NIO is associated with efforts in this regard.
Telephone to VoiceMail Services for contacting the Pravaasi: With the increasing number of pravaasy malayalis in various parts of the world, esp. the Gulf, the need for cost-effective frequent communication arises. The disparities such as much better internet accessibility among the pravaasis and special conditions such as very high density of telephone connections in Kerala and the high number of calls from Kerala to certain areas such as the Gulf pose some interesting challenges in this regard. The idea is to enable one-way communication from Kerala to places like the Gulf from the telephone lines in Kerala to the Internet Access Centers in such areas (thru the recipient's mail boxes).
Wireless Connectivity in an Undulated Terrain: Wireless connections currently work by using hot-spots, which are hubs enabling people within a certain distance of the hotspot to login to the internet. These have been shown not to work well in an undulated terrain such as what Kerala has, and thus, an effective solution for this problem would immensely benefit Kerala and its society.
Future Directions
These and many other ideas have been detailed at the page for the KSSP initiative at http://srprojects.wetpaint.com . The page contains details about the various projects listed therein too. The reader is welcome to go through it and contribute further ideas. The intent is to bring out a book on “An Invitation to Socially Relevant S&T Projects” as the next step of fuelling the Socially Relevant Projects initiative. We exhort you to contribute further project ideas in this regard, implement some of these as your own projects or point out efforts in similar directions so as to make this effort a truly collaborative effort in utilizing and exploiting the emerging technology areas to deliver value to Kerala and her people. The bottom-line is “efforts on addressing such Kerala specific issues can be initiated from nowhere apart from the Kerala academia itself”.
Acknowledgements: All KSSP members and friends who contributed to and encouraged the Socially Relevant Projects initiative.
------------------------------------------------------------------------------------------------
Saturday, October 06, 2007
Plastic Ban and Waste Management

To effectively get the ban to the masses and to ensure that the ban achieves the desired results, the government has to answer the following simple questions:
- Why only plastic carry bags? Why not other plastic items?
- What is the logic behind banning bags below a specific micron limit?
- Is there no effective way of recycling plastic waste? Cant we explore better recycling rather than banning plastic bags as they are very useful to the common man?
I am not sure whether the government has answered these questions effectively, and whether the media has played its part in getting the answers to the masses. I talked to some people while at Alappuzha, and none of them seem to understand the answer to the second question. And the third question, many people have taken for granted that plastic waste cannot be recycled effectively. I devote this post to aggregate various kinds of answers for the above questions.
(1). Other plastic items are as difficult to manage because of the not-easy-degradability. Such items include plastic tins and boxes too. Wikipedia says, "Plastics are durable and degrade very slowly. In some cases, burning plastic can release toxic fumes. Also, the manufacturing of plastics often creates large quantities of chemical pollutants." But, carrybags are considered to be a major problem because they rarely get reused and clog drains (This was the specific reason cited for the Maharashtra ban on plastics).
(2). As the problem with plastic bags is that of less reuse, one natural solution to the problem is to increase reuse. Thus, allowing usage of only thick plastic bags is naturally expected to enhance reuse.
(3). Now, the big question. Don't we have the technology to recycle plastics effectively? Or don't we have the technology to create degradable plastics? Although most people believe that the answer is "no", there are strong clues on the net which say that the answer is "yes". The rest of this post is devoted to summarizing the content on the web and from elsewhere about what alternative measures of plastic manufacturing and plastic waste management.
Novel Methods on Plastic Manufacturing and Plastic Waste Management
A. BioPlastics - Unlike the traditional plastics which are manufactured from petroleum, bioplastics are derived from plant sources such as hemp oil, soy bean oil and corn starch rather than traditional plastics which are derived from petroleum. This is generally regarded as a more sustainable activity, because it relies less on fossil fuel as a carbon source and also introduces less, net-new greenhouse emissions if it biodegrades. The Wikipedia article goes on to say "Because of their biological biodegradability, the use of bioplastics is especially popular in the packaging sector. The use of bioplastics for shopping bags is already very common. After their initial use they can be reused as bags for organic waste and then be composted. Trays and containers for fruit, vegetables, eggs and meat, bottles for soft drinks and dairy products and blister foils for fruit and vegetables are also already widely manufactured from bioplastics". I am not sure why bioplastics are not popular here. I must confess that I dont know whether bioplastics were "tried and tested" in our environment though.
B. Plastic Recycling - Alka Zadgaonkar: Alka Zadgaonkar claims that her's is the "world's first continuous process for all manner of waste plastics". Infact, although this seems like somebody's imagination, they have already implemented the technology. The article goes on to say "Alka and her husband Umesh, are buying in 5 tonnes of plastic waste everyday in Nagpur at prices attractive to rag pickers. They are making money right now, and are about to scale up and buy in 25 tonnes of plastic waste a day. That production too is booked. As Nagpur generates only 35 TPD of plastic waste, they will shortly run out of raw material to grow bigger." It is unfortunate that we, in Kerala, who claim to be very forward looking, are hardly paying attention to such efforts and to study how we can replicate such efforts in our own environment.
C. Plastic Recycling - Dr. RK Raina: An institute in Delhi has been conducting extensive research on plastic waste recycling and converting plastics to solid waste. Dr R K Raina says : ‘What we have done is to explore ways to improve upon the properties of plastic as fuel. We prepared different types of fuels by simply adding wastes like sawdust, waste paper, leaf, and coal dust. All the blended fuels showed marked improvements in ease of burning. This is because wastes help to increase the porosity of plastic that traps oxygen, helping it to burn’. A report says "The end product is a readily saleable fuel brick. The Institute says the process is so simple that villagers can recycle plastics by mixing them with bio wastes at 110 deg. C. and earn sizeable incomes".
D. Plastic Recycling - Jim Garthe: Jim Garthe, a professional engineer at Penn State University, has developed a technology to convert plastics to plastofuel nuggets. The report says: "About 9 years ago, he built a small table-top machine which would compact rudimentarily shred mixed plastic waste and extrude them into well compacted sausages. These are then sliced by a hot knife into 'Plastofuel' nuggets. The nuggets may then be stored forever and transported economically. Sizable markets are emerging for Plastofuel and other plastic derived fuels [PDF]. Cement and steel majors are conducting trials using plastic waste as fuel adjunct, with a view to reduce energy costs. Cement giant LaFarge North America, Pa has begun trial burning waste plastic as a fuel supplement. These trials are being conducted with a close eye on emissions. The company is keeping local people informed and involved ".
E. Plastic Waste for Laying Roads: There have been multiple efforts within India to use plastics for laying roads. I remember having seen a report on Indiavision or Manorama News which reported that the local people were satisfied with plastic roads in the area where it was tried out. The reporter said "Plastic Road ivdem vareyaanu lay cheythittullathu. Plastic Road ivde theerunnu, kundum kuzhiyum ivde muthal thudangunnu". Although I cannot find a link for the article, it seems that the plan reported earlier has materialized. Plastic roads have been tested elsewhere in TamilNadu too. An article which talks about the technology aspect says "One promising solution tp the problem is from Prof. R Vasudevan of Thiagarajar College of Engineering, Madurai. He thought up the idea of shredding plastic waste, mixing it with bitumen and using the polymerised mix in road construction. Chennai Corporation reacted with commendable speed. In Nov, 2002, it laid out a short stretch of road to test the idea. It has now declared itself satisfied with the trial. Chennai generates close to 150 tonnes of plastic waste everyday. If the Corporation buys, as it says it will, the plastic-waste-for-road-laying idea could be a win-win situation: better roads, money for the poor and cleaner environment. " Mr Ahmed Khan has achieved a lot of success using a similar technology.
The usage of plastics for laying roads has been utilized in Kerala too.
F. Street Lighting with Plastic Waste: There is a recent effort within our own state to explore BoT options of using plastic waste to operate street lights on a BoT basis, leaving considerable amount of the decision making process to the local governing bodies. The report says, "Kerala Builders Forum and Plastic Manufacturers Association have offered to set up a common plastic recycling facility in Kochi. ‘We’ll invest. And the revenue can be shared with Kudumbasree women self-help groups, who collect segregated houshold waste,’ says PJ Mathew, president of the association. ". This seems to be a very good step in this direction; lets hope it materializes.
G. Waste to EcoFriendly Products - Zero Waste Kovalam: The project on recycling waste at origin at Kovalam aims at recycling plastic bags and introducing more eco-friendly products. The solution for non-biodegradable includes creating Resource Recovery Parks. Although this project at Kovalam doesnt introduce any new technology, I include it as a separate bullet here as it has been widely cited.
H. Power Generation From Plastic Waste: Although it seems to be a very preliminary effort, the Local Administration Minister Paloli Muhammed Kutty recently hinted at plans on power generation from plastic waste. The report says "The State government is considering generation of electricity from plastic waste with German technical support. Talks are being held with two German companies, Local Administration Minister Paloli Mohammed Kutty said." I am not sure whether there are plans to link this to the efforts by Sajidas on Biotech which won the Green Oscar Award.
I. Plastic To Floor Tiles: There has been a recent news report about converting plastic to floor tiles. This is about a person by name Joy, in Thrissur, who has developed a technology to convert plastic to cheap floor tiles. The article says "Everyday the solid waste innovator from Thrissur collects plastic bags from a garbage dump, shreds them, and through a combination of simple procedures, uses them to make floor tiles. " Another report on the same person appears here. Such tiles cost just 12 Rs. as against Rs. 30 - which is the manufacturing cost for cement tiles.
Although the list above is - by no means - comprehensive, I hope that this list would serve to give a glimpse of plastic waste management efforts.
It may be noted that there are good avenues to display research efforts and results in the direction of plastic waste management. PlastIndia is a conference to be held in 2009 at New Delhi. Further, there was a recent conference focussed on plastic recycling early in 2007 also in India.