Wednesday, December 21, 2011

Higher Education in Kerala - Bodhigram Seminar

Venue: Bodhigram Center, Thuvayoor South, Pathanamthitta Dt., Kerala
Date: December 20, 2011
Organized by John Samuel

Moderator: Ambassador TP Sreenivasan (TPS), Chairman, Kerala Higher Education Council
Speakers:
Dr. TG Arun, Institute for Development Policy and Management, University of Manchester, United Kingdom
Prof. CT Aravinda Kumar, School of Environmental Sciences, Mahatma Gandhi University, Kottayam
Prof. KM Seethi, School of International Relations and Politics, Mahatma Gandhi University, Kottayam

Ambassador TPS

TPS started off with the need to re-assess the answers to fundamental questions concerning education, especially "What is the aim of higher education?". He went on to present several points that could/would help shape the agenda/focus of HEC over the next few years.
  • Focus on Employability: TPS stressed the need for focusing on employability. The current agenda of HEC, he said, would emphasize on creating new courses/programmes that would focus on creating a pool of graduates who are well suited for the job market of the world in the next 5 years. He added that this could help fill the void of courses/programmes in many areas which offer good employment opportunities such as printing technology and anthropology.
  • Creating World-class Universities: Quoting the Shanghai rankings in which the first Indian University (IISc) is ranked in the 301-400 bracket and other rankings that rank Indian Universities on a similar quality, he said that there is a visible need for world class universities. Ensuring more academic freedom and ensuring that there is enough emphasis on research could be ways to move forward.
  • Quality and Quantity: He said that though quality was often sacrificed for the sake of quantity in the Indian higher education scenario, we havent been able to even ensure enough quantity either.
  • Arrival of Foreign Universities: TPS opined that the arrival of foreign universities into the country could provide more opportunities and enough checks have been put in place wrt transfer of funds outside India, and hence, need not be viewed with as much skepticism as it is being viewed now (e.g., Devinder Sharma, among others). This topic, however, was not picked up by later speakers in the discussion.
  • Accountability, Accreditation and Assessment: These were brought up as areas that need improvements. In addition to NAAC, a state-specific Accreditation agency called the SAAC would be setup very soon.
  • Concerns about Reception of Reforms: The HEC is being viewed as yet-another-body by many institutions, and reforms that it has been trying to bring through (during Dr. KN Panikker's tenure) have been opposed by many colleges. This has been a road-block and reform measures need to be aware of such facts. (See this for a news report on higher education reforms during the previous HEC)
  • Industry Interaction: He stressed the need for more debate on how academia can meaningfully interact with the industry in a synergistic manner.
Dr. Arun

Dr. Arun stressed on the Social Sciences education in the state and presented an optimistic view based on recent development such as quality gaining new impetus as a concern under UPA2, and accelerating internal competition being a positive sign for higher education in India. He, however, raised several concerns about the education sector (with focus on social sciences). Some of these are as follows:

  • Is there a remedy to the current situation where professional education is widely viewed as being limited to medicine, engineering and nursing?
  • Why are we not able to create a community that is suited for the new kinds of jobs?
  • Most of our management schools focus on western principles and case studies; for example, there is no study focusing on the Indian experience such as self-help groups.
  • There is an increasing homogeneity of views among social scientists; we should develop an effort to encourage diversity of views, at least in social sciences (where it is most important).
Dr. Arun concluded with a three-point suggestion for the HEC:
  1. State directed policy initiative (e.g., a masterplan or roadmap) is required for higher education in Kerala.
  2. There should be a renewed emphasis on knowledge creation in academia
  3. HEC should monitor global changes in the job market and should develop a dynamic and up-to-date information portal that keeps people in Kerala informed about job prospects for the future.
An interesting academic question raised by Dr. Arun was on the perceived/actual duality of research and teaching. He brought up the question as to whether teaching and research are orthogonal responsibilities of an academic or whether there could be some synergistic relation between the two (perhaps, also thinking aloud as to whether we could invent mechanisms to create a synergy).

Prof. Aravindan [SLIDES]

Prof. Aravindan stressed on the need for quantity improvement in higher education. He said that there is a tremendous opportunity presenting itself before us with the projected improvement in the pan-India higher education enrollment from 12% to 30%. He critiqued the lack of planning in higher education and the premise that economy and education are unrelated. However, the Kerala scenario has been seen to be among the better ones in India, with MGU (h-index = 35) and CUSAT being recognized as among the better universities in India in terms of research output. The not-so-employable nature of certain courses was also brought up for discussion. Prof. Aravindan concluded with a listing of several areas for improvement:

  • Removal of bureaucracy from academics: He said that academia is tremendously bureaucratic and is among the most bureaucratic public institutions.
  • Lack of Manpower: Sanctions of funding need to come with adequate manpower, else, the call for quality cannot be addressed.
  • Need for Transparency in Appoinment
  • Take steps to reduce/remove inbreeding
  • Integrated Masters worth experimenting: The separation between undergraduate and graduate research is often artificial and unproductive.
  • Emphasis on Knowledge Creation (Research) needed
  • Promote (creation of) Centers of Excellence
  • Consortium for research: Inter-college consortia to further research could help alleviate the infrastructural issues.
  • Group Appoinments: The Japan model of appointing faculty groups instead of individual faculty could be worth experimenting with.
  • VC and Syndicate Appoinments.....
Prof. Seethi

Prof. Seethi had a mostly pessimistic view of the current model and stressed on the need for radical action to bring about a qualitative change. He stressed that we are nearing a crisis in Kerala academia and the path forward for HEC would be really tough. He raised several points such as:

  • Politicization: The trend of cleansing the academia of previous government's actions and the call for greater autonomy of educational institutions are at loggerheads.
  • Academia Mediocrity: Kerala's biggest crisis is the mediocrity of academia. This is also a prelude to a larger crisis in the near future.
  • Employability: Prof. Seethi critiqued thew stress on employability (as raised by TPS) by saying that education would be helpful even for those who may eventually not make use of it, in their jobs.
  • Social Sciences: Kerala, as a society, has a unique aversion to Social Sciences. A society that doesnt teach social sciences is sure to go to ruins, and hence, something needs to be done quickly about it.
Remarks

Being my blog, I take the freedom to comment on some things above (while fully understanding that what I think is not one-hundredth as important as the opinions of the eminent speakers above). :)

Was pleasantly surprised that the lack of infrastructure did not come up as a burning issue (as much as I expected). Perhaps, we are doing well on provisioning colleges/universities with adequate infrastructure already - I used to have a view that we, being a poor country/state, could focus on infrastructure-light research areas (such as Computer Science, Mathematics, Statistics, Economics, among others); with infrastructural concerns not being in the center-stage anymore, such as view is less valid.

The education as an enabler or for job is a debate that could go on for ever, and keeps coming up over and again (most recently, in The Educational Lottery); and the obvious thing is that the academicians would line up on the "enabler" side, whereas the policy makers could lean more towards the employability side. Given the vast skilled and unemployed workforce, we definitely do need to focus on employability - however, an all-out approach for employability could lead to sacrificing the knowledge creation goal (since people who study to work, would be less likely to indulge in knowledge creation).

In a casual conversation with Dr. Ajith Kumar (CSES), it was interesting to understand that the traditional metrics of quality for research in science and technology (e.g., h-index) are largely inapplicable for social sciences. For a study on Kerala society, one would unsurprisingly cite papers that relate to Kerala (mostly), and hence, traditional citation based indices for a researcher focusing on Kerala studies would be indicative of the size of the population of the community focusing on Kerala studies (and less indicative of the quality of research). Perhaps, the lack of interest in social science (education and) research is contributed partly to such academic visibility issues? I was also pleasantly surprised to see Kerala's universities being among the forefront in the country in terms of academic indicators (as Prof. Aravindan had pointed out in his talk).

Friday, May 06, 2011

ഒരല്‍പ്പം അമേരിക്ക വിമര്‍ശനം


അമേരിക്ക! ഒരു ശരാശരി മധ്യവര്‍ഗ ഇന്ത്യാക്കാരന്റെ സ്വപ്നലോകം. അവിടേയ്ക്കുള്ള എന്റെ ആദ്യത്തെ യാത്ര ആയിരുന്നു ഇത്. കേരളത്തിലെ മാധ്യമങ്ങള്‍ വായിച്ചും കേട്ടും കണ്ടും വളര്‍ന്ന ഒരു സാധാരണ മലയാളി എന്ന നിലയില്‍ എനിക്ക് ആ രാജ്യത്തെക്കുറിച്ച് അത്ര വലിയ മതിപ്പും മറ്റും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, വസ്തുതാപരമായി കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മെക്കാള്‍ മിക്ക കാര്യങ്ങളിലും മുന്നിലാണ് ആ രാജ്യം എന്ന് പറയേണ്ടതില്ലെല്ലോ. മനുഷ്യരുടെ പെരുമാറ്റത്തിലെ സൌമ്യത, വൃത്തി, അടുക്കും ചിട്ടയും,
എന്ന് വേണ്ട നൂറു കാര്യങ്ങള്‍ എടുത്താല്‍ തൊണ്ണൂറ്റി ഒന്‍പതിലും അവര്‍ തന്നെയാണ് നമ്മെക്കാള്‍ മുന്നില്‍. എന്നാല്‍ ഇവിടെ എഴുതുന്നത്‌ ബാക്കി ഒരു ശതമാനമോ അതില്‍ താഴെയോ ഉള്ള ചില കാര്യങ്ങളെക്കുറിച്ചാണ്. നമ്മള്‍ അവരെക്കാള്‍ മെച്ചമാണ് എന്ന് തോന്നിച്ച ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ സമൂഹത്തിലെ ചില മാറ്റങ്ങള്‍ ത്വരിതഗതിയില്‍ ഈ കാര്യങ്ങളില്‍ പോലും നമ്മെ പിന്നോട്ട് നയിക്കുന്നുണ്ടോ എന്ന ആശങ്ക എന്നെ അലട്ടുന്നു. അങ്ങനെയിരിക്കെ തന്നെ രണ്ടു വിഷയങ്ങളിലേക്ക് ഒന്ന് പെട്ടെന്ന് കണ്ണോടിച്ചു കൊള്ളട്ടെ.

൧. പൊതുജീവിതത്തിലെ "ദൈവം"

ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു - എല്ലാ ഡോളര്‍
നോട്ടിലൂടെയും ഞങ്ങള്‍ അത് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

ദൈവവിശ്വാസം എന്നത് (മറ്റേതു വിശ്വാസത്തെയും പോലെ) ഒരു വ്യക്തി സ്വാതന്ത്ര്യം ആണ്. അത് ഹനിക്കുന്നത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതു തന്നെയാണ്. പക്ഷെ, ഒരു രാജ്യത്തിന്‍റെ "മോട്ടോ" എന്നത് "ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" (In God We Trust) എന്നാകുമ്പോള്‍ എങ്ങനെയാണ് അതിനെ വീക്ഷിക്കേണ്ടത്.കാര്യം എളുപ്പം പറയാന്‍ ഒരു ഉപമ ഉചിതം ആയിരിക്കും എന്ന് കരുതുന്നു - ഇന്ത്യയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥാനം പിടിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നതായി ഒരു സുഹൃത്ത്‌ അടുത്തിടെ പറയുകയുണ്ടായി. ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തില്‍പ്പെട്ടു പോലീസ് സ്റ്റേഷനില്‍ അഭയം തേടുന്ന ഒരാള്‍ക്ക്‌ ഒരു സുരക്ഷിതത്വബോധം നല്‍കുന്നതില്‍ ഈ ഹൈന്ദവ ദൈവ ചിത്രങ്ങള്‍ വിലങ്ങു തടിയാകുമോ? ആകും എന്നാണു ഞാന്‍ കരുതുന്നത്.

അതുപോലെ അത്യപൂര്‍വം മാത്രം സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ആണോ ഈ പ്രശ്നം? ഒരു രാജ്യം "ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു" എന്ന് പറയുമ്പോള്‍ ആ രാജ്യത്തു ഒരു ("മനുഷ്യന് ദൈവം ആവശ്യം ഇല്ല" എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ച) സഹോദരന്‍ അയ്യപ്പന്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ടോ? ചെറുപ്പം മുതല്‍ ഈ മോട്ടോ കേട്ട് വളര്‍ന്ന ഒരു സമൂഹത്തില്‍ സഹോദരിനിസം ഉണ്ടാവാനുള്ള സാധ്യത കുറവാണ് - അങ്ങനെ ഒരാള്‍ ഉണ്ടായി എന്ന് കരുതുക - പ്രത്യക്ഷത്തില്‍ അയാള്‍ രാജ്യത്തിന്‍റെ മോട്ടോ എതിര്‍ക്കുന്നു എന്ന് വരികില്‍ അയാളെ എങ്ങനെയാവും സമൂഹം കാണുക? മോട്ടോയ്ക്ക് വിരുദ്ധം ആയി കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആള്‍ ഒരു റിസ്ക്‌ ആവും എടുക്കുക എന്ന് എനിക്ക് തോന്നുന്നു.

സഹോദരന്‍ അയ്യപ്പന്‍ - ഇരുപതാം നൂറ്റാണ്ടിന്റെ
തുടക്കത്തില്‍ കേരളത്തിലെ സജീവ യുക്തിവാദ സാന്നിധ്യം


അങ്ങനെ ചില ചിന്താഗതികള്‍ (അവ നല്ലതോ ചീത്തയോ എന്തും ആകട്ടെ - ജനങ്ങള്‍ തമ്മില്‍ വെറുപ്പ്‌ ഉളവാക്കുകയും രാജ്യസുരക്ഷ അപകടപ്പെടുത്തുകയും ഒന്നും ചെയ്യുനനവ അല്ലെങ്കില്‍) വളരാന്‍ അനുവദിക്കാതിരിക്കുന്നത് ഒരു തരം അസഹിഷ്ണുത തന്നെയാണ്. ഒരു സുഹൃത്തുമായി ഇത് ചര്‍ച്ച ചെയ്തപ്പോള്‍ കേള്‍ക്കാനിടയായ മറുവാദം ചേര്‍ക്കട്ടെ - "നിരീശ്വരവാദം അസ്ഥിക്ക് പിടിച്ച ഒരാള്‍ ഈ വക മോട്ടോ കേട്ടത് കൊണ്ട് മാറുകയില്ലെല്ലോ". അതെ, അതില്‍ തര്‍ക്കമില്ല. കരുണാകരനോട് ഗുരുവായൂരപ്പന്‍ എന്ന് ഒരാളില്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു വ്യത്യാസവും ഉണ്ടാകാന്‍ പോകുന്നില്ല എന്ന പോലെ. ഒരു ഇസ്ലാമിക (അല്ലെങ്കില്‍ മറ്റേതെങ്കിലും മത-) രാഷ്ട്രം ഇസ്ലാമികം എന്ന് പറയുന്നതിലൂടെ അനിസ്ലാമിക മതങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദതന്ത്രത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെയാണ് ഈ മോട്ടോ. ഈശ്വരവിശ്വാസത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ചിന്താഗതികളെ അത് നിരുല്സാഹപ്പെടുത്തുക തന്നെയാണ് ചെയ്യുന്നത്.

ഈ പ്രവണത വെറും മോട്ടോയില്‍ മാത്രം ഒതുങ്ങുന്നില്ല അമേരിക്കയില്‍ - രാജ്യത്തിന്‍റെ പരമാധ്യക്ഷനായ പ്രസിഡന്റ്‌ തന്റെ ഓരോ പ്രസംഗം അവസാനിക്കുമ്പോഴും "ഗോഡ്‌ ബ്ലെസ് അമേരിക്ക" എന്ന് പറയുമ്പോള്‍ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. വിശ്വാസം ഒരു വ്യക്തിപരമായ കാര്യം ആണ് എന്ന (പുരോഗമനപരം എന്ന് ഞാന്‍ വിശ്വസിക്കുന്ന) ആശയത്തിനു തിരച്ചും വിരുദ്ധം ആണ് ഈ തരം കാര്യങ്ങള്‍. നമ്മുടെ രാജ്യത്തു സര്‍ക്കാരുകള്‍ ഒരു വിശ്വാസപ്രഖ്യാപനം നടത്താന്‍ ഒരു കാരണവശാലും മുതിരുകയില്ലെന്കിലും സുകുമാരന്‍ നായരെപ്പോലെയുള്ള (എന്‍ എസ് എസ്) പിന്തിരിപ്പന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന രാഷ്ട്രീയ കടന്നുകയറ്റം ആശങ്കാജനകം ആണ് എന്ന് പറയേണ്ടതില്ലെല്ലോ.

൨. മാധ്യമങ്ങളില്‍ നിറയുന്ന അമിത ദേശീയതാവാദം

ഞാന്‍ അമേരിക്കയില്‍ ആയിരുന്ന സമയത്താണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. ഈ "സുപ്രധാന" സംഭവം എങ്ങനെ മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരം അങ്ങനെ ഉണ്ടായി. അമേരിക്കന്‍ മാധ്യമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ആഘോഷിക്കുക തന്നെയായിരുന്നു. ഒരാളുടെ വധം ആഘോഷിക്കുന്നത് മനുഷ്യത്വരഹിതം ആയ ഒരു പ്രവൃത്തി ആണെന്ന് ഞാന്‍ കരുതുന്നു - അതിനെക്കുറിച്ച് ഡേവിഡ്‌ സ്വാന്‍സണ്‍ ഭംഗിയായി എഴുതിയിട്ടുണ്ട്. വധത്തില്‍ കലാശിച്ച ആ ഓപ്പെറേഷന്റെ രീതികള്‍ ഒട്ടും വിമര്ശിക്കപ്പെടാതെ പോയതാണ് ആശ്ചര്യകരമായ മറ്റൊരു വസ്തുത. ഭരണകൂടത്തിന്റെ പ്രതിനിധികളോട് മാധ്യമങ്ങള്‍ ചോദിക്കെണ്ടിയിരുന്ന (എന്ന് ഞാന്‍ കരുതുന്ന), പക്ഷെ, ചോദിക്കാതെ പോയ ചില ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

൧. "ഇതൊരു പിടികൂടല്‍ ഓപ്പെറേഷന്‍ ആയിരുന്നില്ല, വധം തന്നെയായിരുന്നു ലക്‌ഷ്യം" എന്ന് നിങ്ങള്‍ പറയുന്നു. ഈ പ്രഖ്യാപനം സമകാലിക ലോകത്തിന്റെ മനുഷ്യാവകാശ സങ്കല്‍പ്പങ്ങളും ആയി ഒത്തു പോകുന്നുണ്ടോ? സമകാലിക നീതി നടപ്പാക്കല്‍ സംവിധാനം വിചാരണ എന്ന പ്രക്രിയയെ ആശ്രയിക്കുന്നു എന്നത് അംഗീകരിക്കുന്നുന്ടെന്കില്‍ പ്രത്യേകിച്ചും. (പിടികൂടാന്‍ ശ്രമിച്ചിട്ട് സാധിക്കാതിരിക്കുന്നതും അങ്ങനെ കൊല്ലേണ്ടിവരുന്നതും പിടികൂടാന്‍ ശ്രമിക്കാതെ കൊല്ലുന്നതും തമ്മിലുള്ള അന്തരം വ്യക്തമാണല്ലോ - ഇവിടെ സംഭവിച്ചത് രണ്ടാമത്തെ കാര്യമാണ്).

൨. ലാദന്‍ പിടികൂടപ്പെട്ടിരുന്നെന്കില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പ് അമേരിക്ക തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് ലോകത്തിനു മുന്നില്‍ തെളിയും എന്ന് ഭയപ്പെട്ടിരുന്നോ?

൩. ഇസ്ലാമിക നിയമം അനുസരിച്ച് ഇരുപത്തി നാല് മണിക്കൂറുകള്‍ക്കുള്ളില്‍ അടക്കണം എന്നതിനാല്‍ നിങ്ങള്‍ ഉടനെ തന്നെ അടക്കി എന്ന് പറയുന്നു. പക്ഷെ, അടക്കല്‍ ഇസ്ലാമിക രീതിയില്‍ ആയിരുന്നില്ല താനും. തങ്ങള്‍ക്കു ഇഷ്ടമുള്ളത് ചെയ്തിട്ട് അതിനു ഇസ്ലാമിക രീതി എന്ന മുടന്തന്‍ ന്യായം കണ്ടെത്തുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്.

....
....

ഒന്നുകൂടെ വ്യക്തമാക്കിയാല്‍ വിചാരണ ഇല്ലാതെ കൊല്ലണം എന്ന രീതിയില്‍ ഒരു കുറ്റവാളിയെ കാണുക എന്നത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനം ആയി തന്നെ കാണണം എന്ന് ഞാന്‍ കരുതുന്നു. അങ്ങനെ കാണാന്‍ അമേരിക്കന്‍ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുന്നത് അമിത ദേശീയത അല്ലാതെ വേറെ എന്തെങ്കിലും ആണെന്ന് തോന്നുന്നില്ല. ഒരു ഇന്ത്യന്‍ സര്‍ക്കാരോ ശ്രി ലങ്കന്‍ സര്‍ക്കാരോ "ഞാന്‍ പിടികൂടാന്‍ ശ്രമിചില്ല, കൊല്ലാന്‍ തന്നെയായിരുന്നു പദ്ധതി" എന്ന് വീരപ്പനെക്കുറിച്ചോ പ്രഭാകരനെക്കുറിച്ചോ പറയുമോ എന്നത് സംശയം ആണ് - അങ്ങനെ പറഞ്ഞാല്‍ മാധ്യമങ്ങള്‍ മനുഷ്യവകാശത്തില്‍ ഊന്നിയുള്ള മേല്‍പ്പറഞ്ഞവ പോലെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു.



ഒസാമ ബിന്‍ ലാദന്‍ - വിചാരണ അര്‍ഹിക്കാത്ത കുറ്റം ഉണ്ടോ?